അടൂർ : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അടൂർ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. അടൂർ ഉപജില്ലാ ഓഫീസ് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി ഡയറക്ടർ എ.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. അടൂർ നഗരസഭ ചെയർപേഴ്‌സൺ സിന്ധു തുളസീധരക്കുറുപ്പ്, നഗരസഭ കൗൺസിലർ ഷൈനി ജോസ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.ബി.ഹർഷകുമാർ, കെ.എസ്.ബി.സി.ഡി.സി സീനിയർ അസിസ്റ്റന്റ് കെ.എൻ. മധു, അടൂർ മാനേജർ സിനി ജി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പടിഞ്ഞാറേ വൺവേ പോയന്റിൽ ആമ്പാടിയിൽ ബിൽഡിംഗിലാണ് ഓഫീസ് തുറന്നത്.