kallu
മണ്ണടി കല്ലുവെട്ടു കോളനിയിൽ ഹൗസിംഗ് ബോർഡ് നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ചിറ്റയം ഗോപകുമാർ എം .എൽ . എ നിർവ്വഹിക്കുന്നു.

അടുർ : മണ്ണടി കല്ലുവെട്ടി ലക്ഷം വീട് കോളനിയിലെ ഏഴ് കുടുംബങ്ങൾക്ക്കൂടെ ഇനി അടച്ചുറപ്പുള്ള വീട്ടിൽ താമസിക്കാം. ഈ കോളനിയിൽ മൊത്തം 21 വീടുകളാണ് ഉള്ളത്. ഏറെക്കാലമായി ജീർണിച്ചതും അടച്ചുറപ്പിലാതെയുമുള്ള വീടുകളിൽ ദുരിതജീവിതം നയിച്ചുവന്ന കോളനി നിവാസികൾക്ക് ബ്ലോക്ക് പഞ്ചായത്ത് 10 വീടും നാല് വീടുകൾ ഗ്രാമ പഞ്ചായത്തും നിർമ്മിച്ചു നൽകിയിരുന്നു. കോളനി സന്ദർശിച്ച ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദും ചിറ്റയം ഗോപകുമാർ എം.എൽ.എയും കോളനി നിവാസികളുടെ ദുരിതം നേരിട്ടു കണ്ട് മനസിലാക്കിയത്തോടെയാണ് ബാക്കി ഏഴു വിടുകൾക്കു സംസ്ഥാന ഹൗസിംഗ് ബോർഡ് പണം അനുവദിച്ചത്. ഓരോ വീടിനും നാലുലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. വീട് നിർമ്മാണത്തിന്റെ തറക്കല്ലിടീൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ ആർ.അജീഷ് കുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംഘടക സമിതി കൺവീനർ അരുൺ കെ.എസ്.മണ്ണടി സി.പി.എം.ഏരിയാ സെക്രട്ടറി എസ്. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമരി.,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ബ്ലോക്ക്,പഞ്ചായത്തംഗം ആർ ഷീല, കടമ്പനാട് പഞ്ചായത്തംഗം കെ.അനിൽകുമാർ,വാർഡ് മെമ്പർ അനൂപ്,കെ.പത്മിനിയമ്മ, ടി.ആർ ബിജുു, ജി.മോഹനേന്ദ്രക്കുറുപ്പ്,കെ.സാജൻ, മണ്ണടി സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ഷിബു, ഷിജു എന്നിവർ പ്രസംഗിച്ചു.