വി.കോട്ടയം: സാമൂഹികാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ പ്രമാടം പഞ്ചായത്തിന്റെ കീഴിലുള്ള വി.കോട്ടയം പ്രാഥമികാരോഗ്യകേന്ദ്രത്തെ ഒഴിവാക്കിയതിൽ കോൺഗ്രസ് വി.കോട്ടയം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ പടിക്കൽ പ്രതിക്ഷേധ ധർണ നടത്തി. പഞ്ചായത്ത് ഭരണസമിതിയും ബ്ലോക്ക് പഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രമാക്കണമെന്ന ആവശ്യം പല തവണ നടത്തിയിട്ടും സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.നടപടി എടുത്തില്ലെങ്കിൽ ശക്തമായ തുടർ സമരങ്ങൾ ആരംഭിക്കാനാണ് തീരുമാനം. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രഡിഡന്റ് ഓമനകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പ്രസീത രഘൂ, ഇ.എം ജോയിക്കുട്ടി, ആർ.ജ്യോതിഷ്, മനേഷ് തങ്കച്ചൻ, കെ.ജി ജോൺസൺ ,സോണി എസ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.