മല്ലപ്പള്ളി:റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി മല്ലപ്പള്ളി, കല്ലൂപ്പാറ പുറമറ്റം, പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 98.98 കോടി രൂപ അനുവദിച്ച് ടെൻഡറായതായി മാത്യു.ടി.തോമസ് എം.എൽ.എ അറിയിച്ചു. മൂശാരിക്കവല ബി.എ.എം കോളേജ് - കോമളംകല്ലൂപ്പാറകൊല്ലമലപ്പടി (9.267 കി.മീ), മല്ലപ്പള്ളി ചന്തപരിയാരം (1.09 കി.മീ), തുണ്ടിയംകുളം- പാലത്തുങ്കൽ - കുരിശുകവല (2.39 കി മീ), തുണ്ടിയംകുളം- പടുതോട്- കാവുംപുറം(2.46 കി.മീ), കടമാൻകുളം- ചെങ്ങരൂർ (2.91 കി.മീ), പൂവത്തിളപ്പ് - നാരകത്താനി- റ്റി.എം.വി റോഡ് (1.866 കി.മീ), കവുംങ്ങുംപ്രയാർ- പാട്ടക്കാല (3.91 കി.മീ), എന്നീ റോഡുകളാണ് നവീകരിക്കുന്നത്. ആധുനിക നിലവാരത്തിൽ ബി എം ആൻഡ് ബി സി ടാറിംഗ്, കലുങ്കുകളുടെ നിർമ്മാണവും നവീകരണവും, ക്രാഷ് ഗാർഡർ ആവശ്യമുള്ള സ്ഥലങ്ങളിൽ വളവുകൾ വീതി കൂട്ടുക, വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുക തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്‌നൽ ബോർഡുകളും സ്ഥാപിക്കും. കെ എസ് റ്റി പി ക്കാണ് നിർമ്മാണ ചുമതല. 2018ലെ വെള്ളപ്പൊക്കത്തിൽ തകർന്ന പൊതുമരാമത്തു വകുപ്പ് റോഡുകളാണിവ