തുമ്പമൺ : തുമ്പമൺ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ മുഖേന ഹരിത കർമ്മ സേനാംഗങ്ങൾ ചേർന്ന് ഡിസിൻഫെക്ഷൻ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വർഗീസ് നിർവഹിച്ചു. സർക്കാർ ഓഫീസുകൾ സ്വകാര്യ കെട്ടിടങ്ങൾ വാഹനങ്ങൾ പൊതുചടങ്ങുകൾ എന്നിവിടങ്ങളിൽ അണുനശീകരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തുകയാണ് ലക്ഷ്യം. ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഫയർ ആൻഡ് റെസ്‌ക്യൂ , ആരോഗ്യവകുപ്പ് ,ഹരിത സഹായ സ്ഥാപനമായ ക്രിസ്സ് ഗ്ലോബൽ എന്നിവരുടെ നേതൃത്വത്തിലാണ് അണു വിമുക്തമാക്കൽ പ്രവർത്തനത്തിനുള്ള ശാസ്ത്രീയമായ പരിശീലനം നൽകിയത്.കുടുംബശ്രീ ചെയർപേഴ്‌സൺ ഷൈനി രാജമോഹൻ അദ്ധ്യക്ഷത വഹിച്ചു. ചാർജ് ഓഫീസർ കെ ധന്യ, പഞ്ചായത്ത് അംഗങ്ങളായ ശുഭകുമാരി, അനിത കുമാരി ,മോനി ബാബു, എംടി തോമസ്,തോമസ് വർഗീസ് ,സി കെ സുരേന്ദ്രൻ ,ആശാ റാണി ,റോസി മാത്യു ,കെ സന്ധ്യ,വി ഇ ഒ ജെ ബിജു എന്നിവർ പ്രസംഗിച്ചു.