aituc
എ. ഐ. ടി. യു. സി നേതൃത്വത്തിൽ അടൂർ കെ. എസ്. ആർ. ടി. സി ഡിപ്പോയിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് ഡി.സജി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കെ.എസ് ആർ.ടി.സി ഡിപ്പോയെ തകർക്കുന്ന തരത്തിലുള്ള എ.ടി.ഒ യുടെ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ ഡിപ്പോയിൽ ധർണ നടത്തി. എം.എൽ.എ പ്രഖ്യാപിച്ച ഡിപ്പോയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ എ.ടി.ഒ കെ.ആർ.അജീഷ് കുമാർ തയാറാകാത്തതാണ് സമരത്തിലേക്ക് വഴിതെളിച്ചത്.ഡിപ്പോയ്ക്ക് പുതിയ ബഹുനില കെട്ടിടവും ബസ് ഷെൽട്ടറും കമാനവും നിർമ്മിക്കുവാൻ ഫണ്ട് അനുവദിക്കാൻ ഒരു വർഷത്തിനു മുമ്പ് എം.എൽ എ നടപടി ആരംഭിച്ചിരുന്നു.എന്നാൽ അതിന് ആവശ്യമായ പ്രൊജക്ട് നൽകാൻ എ.ടി. ഒ തയാറായിരുന്നില്ല. അടഞ്ഞുകിടക്കുന്ന ടോയ് ലെറ്റും കാൻറീനും തുറന്നു പ്രവർത്തിപ്പിക്കാനും തയാറാകാത്ത ഇദ്ദേഹം തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്.ലോക്ഡൗണിനു മുമ്പുതന്നെ ഷെഡ്യൂളുകൾ പലതും വെട്ടിക്കുറച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ധർണ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഡി.സജി ഉദ്ഘാടനം ചെയ്തു. എ.ഐ ടി.യു സി.ജില്ലാ കൗൺസിൽ അംഗം ബോബി മാത്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടിയും സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ.ബിജു,എ.ഐ വൈ.എഫ് മണ്ഡലം ഭാരവാഹികളായ എസ്.അഖിൽ, ബൈജു മുണ്ടപ്പള്ളി.ബി.കെ.എം.യു.മണ്ഡലം സെക്രട്ടറി ഷാജി തോമസ്,രാധാകൃഷ്ണൻ,വിനോദ് കരുവാറ്റ, ജോൺസൺ ജെ, ആർ.മധു,ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.