പത്തനംതിട്ട : 108 ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട കൊവിഡ് രോഗിയായിരുന്ന പെൺകുട്ടിയെ മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യം സന്ദർശിച്ചു.നാളിതുവരെയും ഇതിന് കാരണക്കാരനായ ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു എന്നതിലുപരി ആരോഗ്യ വകുപ്പിന്റെ ഭാഗത്തുണ്ടായ വീഴ്ചകളെപറ്റി അന്വേഷണം നടത്താനോ പെൺകുട്ടിക്ക് സർക്കാർ ജോലി നൽകാനോ പെൺകുട്ടിയുടെ തുടർപഠനത്തിന് വേണ്ട സർക്കാർ സഹായം ലഭ്യമാക്കാനോ തയാറാകാത്തത് നിർഭാഗ്യകരമാണെന്ന് അഡ്വ.നിവേദിത പറഞ്ഞു.നിർഭയ ഫണ്ട് ലഭ്യമാക്കാൻ എന്ത് നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്നതിനെപറ്റി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മീന എം.നായർ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്,ജില്ലാ സെക്രട്ടറി സുശീല സന്തോഷ്,മഹിളാമോർച്ച അടൂർ മണ്ഡലം പ്രസിഡന്റ് ഷീജ.എസ്, മണ്ഡലം ജനറൽ സെക്രട്ടറി രശ്മി രാജീവ് എന്നിവരും പീഡനത്തിനിരയായ പെൺകുട്ടിയെ സന്ദർശിച്ചു.