പത്തനംതിട്ട - പത്തനംതിട്ട കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ ടൈൽ സ്ഥാപിക്കൽ പെയിന്റിംഗ് എന്നിവ തുടങ്ങി സംസ്ഥാന സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് വീണാജോർജ് എം.എൽ.എ പറഞ്ഞു. . കരാറുകാരന് കൊടുക്കാനുണ്ടായിരുന്ന 87 ലക്ഷം രൂപയിൽ 85 ലക്ഷം രൂപ കെ.എസ്.ആർ.ടി .സി കൈമാറി. നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിന് ഒരു എൻജിനീയറെയും രണ്ട് ഓവർസിയർമാരെയും കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി എംഡി ബിജു പ്രഭാകറിന്റെ ആവശ്യ പ്രകാരം, കരാറുകാരനും കോർപ്പറേഷനും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചു. എച്ച്. എൽ. എൽ. ലൈഫ് കെയർ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. മുകളിലത്തെ നിലയിൽ കെട്ടിടം ചേരുന്നഭാഗത്തെ ചോർച്ച ഒഴിവാക്കാൻ കോൺക്രീറ്റ് ചെയ്യും.
എം.എൽ.എ ഫണ്ടിൽ നിന്ന് 2.5 കോടി രൂപ അനുവദിച്ച് കെ.എസ്. ആർ.ടി.സിയുടെ യാർഡ് നവീകരണവും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണവും ബസുകൾ പാർക്ക് ചെയ്യുന്നിടത്ത് മേൽക്കുര സ്ഥാപിക്കുന്ന പ്രവൃത്തികളും പൂർത്തികരിക്കും. പുതിയ കെട്ടിടത്തിലേക്ക് നിലവിലെ ഓഫീസ് കെട്ടിടം മാറ്റി സ്ഥാപിക്കേണ്ടതുണ്ട് . ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റും. പുതിയ യാർഡ് ഈ ഭാഗത്തേക്കും നീളും. 2021 ജനുവരിയിൽ ബാക്കി കടകളുടെ ലേലവും നടത്തും.