
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 171 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.
ഇതുവരെ ആകെ 13229 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10162 പേര്‍ സമ്പർക്കം മൂലം രോഗികളായവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഐത്തല സ്വദേശിനി (84), പുല്ലാട് സ്വദേശിനി (24), ഇലന്തൂർ സ്വദേശി എന്നിവരാണ് മരിച്ചത്.
ജില്ലയില്‍ ഇതുവരെ 75 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ 327 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 10844 ആണ്. ജില്ലക്കാരായ 2305 പേർ ചികിത്സയിലാണ്.
കണ്ടെയ്ൻമെന്റ് സോണുകൾ
കവിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച്, ആറ് (ഗോകുലം ഇലഞ്ഞിക്കൽ റോഡ് ഭാഗം, വൈ.എം.സി.എ ഇലഞ്ഞിക്കൽ റോഡ് ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, എട്ട്, 15 (പുല്ലാട് ജംഗ്ഷൻ ഭാഗം), തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് എന്നിവിടങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം നീക്കി
മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ( മുള്ളൻ വാതുക്കൽ ഭാഗം, മൈക്രോ കണ്ടെയ്ൻമെന്റ് സോൺ), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് 18 , എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (കൊറ്റൻകുടി പെരുമ്പാറ റോഡ്, കൊറ്റൻകുടി സിഎസ്‌ഐ പള്ളി ഭാഗം എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.