ചെന്നീർക്കര: 30 വർഷക്കാലമായ കർഷകത്തൊഴിലാളികളുടെ ലഭ്യതക്കുറവു കാരണം കൃഷി ചെയ്യാതെ തരിശായിക്കിടന്നിരുന്ന ചെന്നീർക്കര പഞ്ചായത്തിലെ പൊരുതല അമ്മ കണ്ടത്തിനാൽ പാടശേഖരത്ത് ഇന്നലെ വിത്തിടീൽ നിർവഹിച്ചു.ചടങ്ങ് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്ത്, വൈസ് പ്രസിഡന്റ് ജി.ഓമനക്കുട്ടൻ നായർ,രാധാമണി സുധാകരൻ, ലൗലി വാലു തറ,എം.കെ.പുരുഷോത്തമൻ,രഞ്ചൻ പുത്തൻപുരയ്ക്കൽ,എ.ജെ.കോശി, ബിനു, ആദർശ്,ആരോമൽ, സുനിൽകുമാർ,ഹേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.