23-dharna
ജലജീവൻ മിഷൻ പദ്ധതിയിൽ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ ഒമ്പതാം വാർഡിന് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റി പഞ്ചായത്താഫീസ് പടിക്കൽ ധർണ്ണ പ്രസിഡന്റ് പി. ഡി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

തണ്ണിത്തോട്: ജലജീവൻ മിഷൻ പദ്ധതിയിൽ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ ഒമ്പതാം വാർഡിന് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. തണ്ണിത്തോട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തോഫീസ് പടിക്കൽ ധർണ നടത്തി.45 ലക്ഷത്തോളം രൂപ മുതൽ മുടക്കി തലമാനം ക്ഷേത്രക്കുളത്തിൽ നിന്നും മണ്ണീറ തെക്കേക്കരയിലും വടക്കേക്കരയിലുമായി മൂന്നര കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടങ്കിലും പ്രയോജനപെടുന്നില്ല.ഏറ്റവും ഉയർന്ന സ്ഥലത്തുനിന്ന് വരുന്ന വെള്ളത്തിന്റെ പ്രഷർ കാരണം പൈപ്പ് ലൈൻ പൊട്ടുകയും ടാപ്പുകൾ തെറിച്ചു പോവുകയും ചെയ്യുന്നു. പ്രദേശങ്ങളിൽ ഇടക്ക് പ്രഷർ ഡൗൺ ടാങ്കുകൾ പണിത് അതിൽ കൂടി ജലവിതരണം നടത്തണമെന്നും, മണ്ണീറയേ ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഡി.ശശിധരൻ ഉദ്ഘാടനം ചെയ്തു സുലേഖ സോമരാജൻ,സന്തോഷ് അജയ് ഭവനം,അനീഷ് കുമാർ, മനീഷ്‌മോഹൻ,വീണ പ്രദീപ്, ബിജു സുബിൻ ഭവനം എന്നിവർ സംസാരിച്ചു.