ധനസഹായം
പത്തനംതിട്ട : കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുളള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർക്ക് ധനസഹായം (പടവുകൾ 202021) നൽകുന്നു. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്ത വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായത്തിന് അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ എയിഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരായിരിക്കണം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന സർക്കാരിന്റെ കീഴിലുളള സർവകലാശാലകൾ അംഗീകരിച്ചിട്ടുളള കോളജുകൾ എന്നിവയിൽ പഠിക്കുന്നവർ ആയിരിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളും www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങൾ ബന്ധപ്പെട്ട ബ്ലോക്ക്തല ഐ.സി.ഡി.എസ് ഓഫീസുകളിൽ നവംബർ 20 ന് വൈകുന്നേരം അഞ്ചിനു മുമ്പായി സമർപ്പിക്കണം. ഫോൺ : 0468 2224130
നീറ്റ് പരിശീലന പദ്ധതി
പത്തനംതിട്ട : പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ജനപ്രതിനിധികളുടെ സഹകരണത്തോടെ നവ്യ കരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷം നീണ്ട നീറ്റ് റിപ്പീറ്റർ സൗജന്യ പരിശീലനം നടത്തുന്നു. അഞ്ചൽ പിനാക്കിൾ സ്കൂൾ ഒഫ് എൻജിനീയറിംഗിൽ ഈ മാസമാണ് പരിശീലനം ആരംഭിക്കുന്നത്. പ്ലസ് ടുവിന് മിനിമം 80 ശതമാനം മാർക്കെങ്കിലും നേടിയിട്ടുള്ളതും കുടുംബ വാർഷികവരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവരും ആയിരിക്കണം അപേക്ഷകർ. രാജസ്ഥാൻ കോട്ടയിലെ അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ സംസ്ഥാനത്തെ പരിചയസമ്പന്നരായ അദ്ധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. കഴിഞ്ഞ വർഷം 32 കുട്ടികളിൽ 2 പേർക്ക് നീറ്റ് അഡ്മിഷൻ ലഭിച്ചു. താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ : 9447433794 , 9496165430. വെബ്സൈറ്റ് : www.navyainstitute.com
വാർത്താ സമ്മേളനത്തിൽ രാജു ഏബ്രഹാം എം.എൽ.എ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപേക്ഷക്ഷണിച്ചു
തിരുവല്ല: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമുള്ള തൊഴിലാളികളുടെ എട്ടാംക്ലാസ് മുതലുള്ള കോഴ്‌സുകളിൽ പഠിക്കുന്ന മക്കൾക്ക് 2020-21 അദ്ധ്യയന വർഷത്തെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നു. തിരുവല്ല കാറ്റോടുള്ള ക്ഷേമനിധി ഓഫിസിൽ നിന്ന് അപേക്ഷാഫോറം വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 . ഫോൺ: 0469 2603074.
ലൈഫ് മിഷൻ പട്ടിക
മല്ലപ്പള്ളി - ലൈഫ് മിഷൻ പദ്ധതിയിലേക്കായി പട്ടികജാതി, പട്ടിക വർഗ, ഫിഷറീസ് വകുപ്പുകളിൽ നിന്ന് ലഭ്യമാക്കിയിട്ടുള്ള ഗുണഭോക്തൃ പട്ടിക മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ 27ന് വൈകുന്നേരം 5ന് മുമ്പായി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകണം.
ഇലവുംതിട്ട: മെഴുവേലി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ച പട്ടികജാതി വിഭാഗത്തിലുള്ള അർഹരുടെ പട്ടികയായി.,പഞ്ചായത്ത് ഓഫിസിന്റെയും ഘടക സ്ഥാപനങ്ങളിലേയും മെഴുവേലി വില്ലേജ് ഓഫിസിലേയും നോട്ടീന് ബോർഡുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുള്ളവർ 27 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പഞ്ചായത്താഫിസിൽ രേഖാ മൂലം സമർപ്പിക്കണം.