block
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌കോളർഷിപ്പ്, പഠനമുറി പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്‍റ് അംബികാ മോഹന്‍ നിര്‍വ്വഹിക്കുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ടിലുൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനായി മെറിറ്റോറിയോസ് സ്‌കോളർഷിപ്പും പഠനമുറി പദ്ധതിക്കായും 27.5 ലക്ഷം വിനിയോഗിച്ച് പദ്ധതി പൂർത്തിയാക്കി.ബിരുദം മുതൽ പഠിക്കുന്നവർക്കാണ് 7.5 ലക്ഷം രൂപയുടെ സ്‌കോർഷിപ്പ് നൽകിയത്. 20 ലക്ഷം രൂപ ചെലവിൽ 10പഠന മുറികളും നിർമ്മിച്ച് നൽകി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനിൽകുമാർഅദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻകുര്യൻ, പട്ടികജാതി വികസന ഓഫീസർ ആശ എസ്, ജോ. ബി.ഡി.ഒ. ലൈലാ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.