
ചെന്നീർക്കര: കുട്ടികളുടെ അഭിരുചികളെയും സർഗശേഷികളെയും കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ ടാലന്റ് ഹണ്ട് തുടങ്ങി. ഇതിനായി സ്‌കൂളിൽ ടാലന്റ് രജിസ്റ്റർ തയ്യാറാക്കും, സമൂഹ മാദ്ധ്യമങ്ങളുടെ സഹായത്തോടെയാണ് പരിശീലനം നൽകുന്നത്. കലാകായികപ്രവർത്തിപരിചയ മേഖലകളിലാണ് ആദ്യഘട്ടം പരിശീലനം തുടങ്ങുന്നത്. കോഴഞ്ചേരി ബി ആർ സി യുടെ നേതൃത്വത്തിൽ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പ്രഥമാദ്ധ്യാപിക എസ്.ഷീബ, ബി ആർ സി കോഓർഡിനേറ്റർ രാജി .എസ്, പ്രാദേശിക പ്രതിഭാകേന്ദ്രം വിദ്യാവോളണ്ടിയർ ആശാ എസ് എന്നിവർ നേതൃത്വം നൽകും. കുട്ടികളുടെ കഴിവുകൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കും.