പത്തനംതിട്ട : മുതിർന്ന പൗരന്മാർക്ക് മൊബൈലിന്റെ പ്രായോഗിക പരിശീലനം വീടുകളിലെത്തി നൽകുന്ന മൊബൈൽ ലിറ്ററസി കാമ്പയിൻ ഡ്രീം സെറ്റേഴ്‌സ് ഇവന്റ്‌സ് ആൻഡ് ട്രയ്‌നിംഗ്‌സിന്റെ ആഭിമുഖ്യത്തിൽ നടക്കും.
മുതിർന്ന പൗരന്മാർക്ക് പലപ്പോഴും സ്മാർട്ട് ഫോൺ കൈയ്യിലുണ്ടാവും. പക്ഷെ അത് നന്നായി ഉപയോഗിക്കേണ്ട വിധം പഠിപ്പിച്ചു കൊടുക്കുവാൻ ആളില്ലാതെ വിഷമിക്കുകയാവാം. അതിന് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർമാരായ എ.പി തോമസ്, അനി തോമസ് എന്നിവർ പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിശീലനം . ഫോൺ : 9495 99 4328
.