photo
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കലഞ്ഞൂരിൽ റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നത് കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തുന്നു

കോന്നി : പുനലൂർ - മൂവാ​റ്റുപുഴ സംസ്ഥാന പാതയിൽ കോന്നി - പുനലൂർ റീച്ചിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി റോഡിന് ഇരുവശവും നിൽക്കുന്ന മരങ്ങൾ മുറിച്ചുത്തുടങ്ങി. കോന്നി മുതൽ പുനലൂർ വരെയുള്ള 29.84 കിലോമീ​റ്റർ ഭാഗമാണ് കെ.എസ്.ടി.പി ടെൻഡർ ചെയ്തത്. ഇതിൽ 15 കിലോമീ​റ്റർ കോന്നി നിയോജക മണ്ഡലത്തിലാണ്. കലഞ്ഞൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി.

കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാറും ഒപ്പമുണ്ടായിരുന്നു.