 
ആറന്മുള: കർഷകരെ സംരക്ഷിക്കണമെന്നും അറുപത് വയസ് കഴിഞ്ഞ കർഷകർ ഉൾപ്പെടെയുള്ളവർക്ക് 10,000 രൂപ പെൻഷൻ നൽകണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആറന്മുള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ധർണ നടത്തി. ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസാദ് പി. ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വറുഗീസ് കരിക്കലാൻ, മണ്ഡലം ഭാരവാഹികളായ റിജ്ജു ഏബ്രഹാം, അലക്‌സ് ജോൺ, ജോർജ് വറുഗീസ്, തോമസ് വറുഗീസ്, മത്തായി മാത്യു, ജോർജ് തോമസ് എന്നിവർപ്രസംഗിച്ചു.