24-varghese-mammen
തിരുവല്ല ആർ ഡി. ഒ. ഓഫീസിന് മുന്നിൽ നടന്ന സമര പരിപാടി കേരളാ കോൺഗ്രസ് (എം) (ജോസഫ് ) സംസ്ഥാന ഉന്നാധികാര സമിതി അംഗം അഡ്വ. വർഗ്ഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്യന്നു

തിരുവല്ല - ആദായ നികുതി പരിധിയിൽപ്പെടാത്ത, അറുപത് വയസ് തികഞ്ഞവർക്ക് പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) (ജോസഫ് ) തിരുവല്ല മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ആർ ഡി. ഒ. ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ഉന്നാധികാര സമിതി അംഗം അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ബിജു ലങ്കാഗിരി, യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറി ജോമോൻ ജേക്കബ്, പാർട്ടി മണ്ഡലം സെക്രട്ടറി മാത്യൂസ് ചാലക്കുഴി എന്നിവർ പ്രസംഗിച്ചു.