nidhi
ജലനിധി പദ്ധതിയുടെ ഏഴംകുളം പഞ്ചായത്ത്തല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവ്വഹിക്കുന്നു.

അടൂർ: ജലനിധി കുടിവെള്ള പദ്ധതിയുടെ ഏഴംകുളം പഞ്ചായത്തുതല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.ലത അദ്ധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ വർഗീസ് എബ്രഹാം, അസിസ്റ്റൻറ് എൻജിനീയർ അൻപുലാൽ, ഓവർസിയർ സുമയ്യ, എം.എസ് നജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നകുടുംബങ്ങൾക്ക് വീടുകളിലേക്ക് കണക്ഷൻ കൊടുക്കുന്ന പദ്ധതിയായ ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴംകുളം പഞ്ചായത്തിൽ 300 പേർക്ക് വാട്ടർ കണക്ഷൻ കൊടുക്കുന്നതിന്റെ ഉദ്ഘാടനമാണ് ഏഴംകുളം പഞ്ചായത്തിലെ കോട്ടമുകളിൽ നടത്തിയത്. കോട്ടമുകൾ വാർഡിൽ 15 പേരാണ് ഇപ്പോൾ കുടിവെള്ള കണക്ഷന് അർഹരായിട്ടുള്ളത്.