മല്ലപ്പള്ളി: കേരളാ കോൺഗ്രസ് എം (ജോസഫ്) വിഭാഗം കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതിയുടെ പരിധിയിൽ വരാത്ത 60 വയസ് കഴിഞ്ഞ എല്ലാ ആൾക്കാർക്കും പ്രതിമാസം 10000 രൂപാ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് ചുങ്കപ്പാറയിൽ ധർണ സംഘടിപ്പിച്ചു. റാന്നി നയോജക മണ്ഡലം സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ജെ.വർഗീസ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ, ജോസഫ് ജോസഫ്, ഫ്രാൻസിസ് തോമസ് എന്നിവർ പ്രസംഗിച്ചു.