മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ കർഷകർ നേരിടുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരവും നഷ്ടപരിഹാരവും ലഭ്യമാക്കുക, കൃഷിഭൂമിക്ക് സംരക്ഷണം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജാഗ്രതാ സമിതി യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന കർഷക യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ, വൈസ് പ്രസിഡന്റ് കെ.എം.എം സലിം, പഞ്ചായത്ത് അംഗങ്ങളായ ജോസി ഇലഞ്ഞിപ്പുറം, ദീപ്തി ദാമോദരൻ, ജോസ് പ്രകാശ്, കൃഷിഓഫീസർ ശരത്ത് ആർ, കർഷകരായ സോണി കൊട്ടാരം, റോയി കലയത്തും മുറിയിൽ, കെ.പി. തോമസ് കണ്ണാടിക്കൽ, വിജയൻ ബി, സുലൈമാൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ വി.പി. ഹബി ബ്, മിനു മനോഹർ, രാജിവ് ആർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.