 
മല്ലപ്പള്ളി : ആനിക്കാട് ഗ്രാമപഞ്ചായത്ത് ശുചിത്വപദവിക്ക് അർഹമായി. ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ ജൈവ, അജൈവ, ഖര മാലിന്യ സംസ്‌കരണ സംവിധാനം സജ്ജമാക്കിയത്തിനുള്ള ശുചിത്വ പദവി-2020 പുരസ്‌കാരം പ്രസിഡന്റ് തോമസ് മാത്യു ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം. എസ്. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ പി.ടി.ഏബ്രഹാം, ലിയാഖത്ത് അലികുഞ്ഞ്, സെക്രട്ടറി വി.രഞ്ജിത്ത്, എക്സ്റ്റൻഷൻ ഓഫീസർ ജയകൃഷ്ണൻ, ഷീബാ ജോസഫ്, അനിൽ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.