24-glps-pramodom1
പ്രമാടം ഗ്രാമപഞ്ചായത്തിലെ വി. കോട്ടയം ഗവൺമെന്റ് എൽ പി സ്‌കൂളിൽ പണി പൂർത്തീകരിച്ച ഡൈനിങ് ഹാൾ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവ്വഹിക്കുന്നു

വി കോട്ടയം : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തീകരിച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം സുലോചനദേവി, എൻ. ശേഖരൻനായർ, എസ്.ശ്രീകല, ജോസ് പനച്ചക്കൽ, പ്രസീത രഘു, എസ്.ഗിരീഷ്‌കുമാർ, ജയകുമാർ എന്നിവർ പ്രസംഗിച്ചു.