24-kinfra-
മോട്ടോർ തൊഴിലാളി യൂണിയൻ (സി. ഐ. ടി. യു) കിൻഫ്ര യൂണിറ്റ് രൂപീകരണം

ഇളമണ്ണൂർ: ഇളമണ്ണൂർ കിൻഫ്രാ പാർക്കിൽ വിവിധ സ്ഥാപനങ്ങളിലുള്ള മോട്ടോർ വാഹനങ്ങളിലെ തൊഴിലാളികളുടെ യൂണിറ്റ് രൂപീകരിച്ചു. ഡ്രൈവേഴ്‌സ്, ക്ലീനർമാർ, തുടങ്ങിയവർക്ക് ഐഡന്റിറ്റി കാർഡ് വിതരണവും യോഗവും സി.പി.എം.ജില്ലാ സെക്രട്ടറി ഉദയഭാനു നിർവഹിച്ചു. ആർ.അനീഷ്‌കുമാർ അദ്ധ്യക്ഷനായി. എസ്.രാജേഷ്, ജോൺസൺ,രാജഗോപാലൻ നായർ,ജിഷ്ണു ബാബു, ഷാജി, സതീഷ് കുമാർ, വിനോദ് കൂടൽ, വിനയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ. അനീഷ് കുമാർ (പ്രസിഡന്റ്), അരുൺരാജ് പൂതങ്കര (സെക്രട്ടറി), രഞ്ജിത്ത് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.