24-k-padmakumar
എൻ ഡി എ നേതൃയോഗം കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എൻ.ഡി.എ ആറന്മുള മണ്ഡലം നേതൃയോഗം ബി.ഡി.ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു.
എൻ.ഡി.എ ചെയർമാനും ബി.ജെപി ജില്ലാ പ്രസിഡന്റുമായ അശോകൻ കുളനട, ജില്ലാ വൈസ് പ്രസിഡന്റ് എം. എസ്. അനിൽ, ബി.ഡി.ജെ എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി.സി. ഹരി, എസ് സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ശശി, ബി.ഡി. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ . രാകേഷ്, ബി.ജെ.പി ജില്ലാ സെക്രട്ടറി ജയ ശ്രീകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ.ഹരീഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി മാരായ ബാബു കുഴിക്കാല, സൂരജ് ഇലന്തൂർ എന്നിവർ സംസാരിച്ചു.