മല്ലപ്പള്ളി:പട്ടികജാതിദളിത് പീഡനങ്ങൾക്കും നീതി നിഷേധത്തിനുമെതിരെ അഖിലകേരള ചേരമർ ഹിന്ദുമഹാസഭ യൂത്ത് മൂവ്‌മെന്റ് നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് കുന്നന്താനത്ത് പ്രതിഷേധജ്വാല നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്യും.യൂത്ത്മൂവ്‌മെന്റ് മല്ലപ്പള്ളി യൂ ണിയൻ പ്രസിഡന്റ് ഷൈജു ദാസ് അദ്ധ്യക്ഷത വഹിക്കും. പി.കെ.രവി, ഷിനു.പി. റ്റി., കെ. ആർ. രാജേഷ്, പ്രശാന്തി വിശ്വനാഥ്, എ.കെ.തമ്പിക്കുട്ടി എന്നിവർ പ്രസംഗിക്കും.