ചെങ്ങന്നൂർ: വെൺമണി പുന്തല അജിത് ഭവനത്തിൽ ഗോപിനാഥ കുറുപ്പിന്റെ മകൻ അജിത്തി (30) നെ വെറുതെവിട്ട് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി സുധീർ ഡേവിഡ് ഉത്തവായി. 2018ലെ പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും ലഭിച്ചില്ല എന്നാരോപിച്ച് വെൺമണി പഞ്ചായത്ത് മെമ്പറെ തടഞ്ഞുവച്ചത് ചോദ്യം ചെയ്യാനെത്തിയ എൻ.സി.പി നേതാവായ വെൺമണി നന്ദനം വീട്ടിൽ പി.ടി നന്ദനെ (68) കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതിക്കു വേണ്ടി അഭിഭാഷകരായ ബി.ശിവദാസ്, പ്രസീദ്. എസ് എന്നിവർ ഹാജരായി