ഇലന്തൂർ ഈസ്റ്റ്: കോൺഗ്രസ് ഇലന്തൂർ മണ്ഡലം പ്രസിഡന്റും റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനുമായ ആറ്റൂർ കുഴിപ്പറമ്പിൽ കെ. എ. തോമസ് (തമ്പി - 76) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ തോമസ് പേർക്കോട്ട് കാലായിൽ കുടുംബാംഗമാണ്. മക്കൾ: സെലിൻ, ഷെറിൻ (കുവൈറ്റ്), ലിന്റ (യു. എസ്. എ). മരുമക്കൾ: അനിൽ, ബിനോയ് (കുവൈറ്റ്), റോബി (യു. എസ്. എ).