പത്തനംതിട്ട : ബന്ധുവായ യുവതിയെ ഡ്രൈവർ പീഡിപ്പിച്ചതായി പരാതി. അടൂർ പഴകുളം പത്രാക്കുഴിയിൽ അബ്ദു റഹ്മാനെതിരെയാണ് പരാതി നൽകിയത്. പത്തനംതിട്ട വനിതാപൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവറാണ് പ്രതി. യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ പകർത്തിയെന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. കഴിഞ്ഞ വർഷം പൊലീസ് കേസിൽ അകപ്പെട്ട് ജയിലിലായ ഭർത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പിന്നീട് ചതിയിൽപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.