തെങ്ങമം : ഗ്രന്ഥശാലകളെ കൂടുതൽ ജനകീയവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ രൂപം നൽകുമെന്ന് ലൈബ്രററി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ജയൻ പറഞ്ഞു. ലൈബ്രററി കൗൺസിൽ സംസഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടതിന് തെങ്ങമം യുവരശ്മി ഗ്രന്ഥശാല നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂർ താലൂക്ക് ലൈബ്രററി കൗൺസിലിന്റെ ആസ്ഥാനം ഏഴംകുളത്തു നിന്ന് അടൂരിലേക്ക് മാറ്റാൻ തീരുമാനിച്ചതായും എ.പി ജയൻ പറഞ്ഞു. എ ബാലചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിമൽ കൈതക്കൽ ,പഞ്ചായത്തംഗം കെ.സദാ ശിവൻപിള്ള ,എം മധു,പി ശിവൻ കുട്ടി, തെങ്ങമം രാഘവൻ ,കെ.രാഘവൻ പിള്ള , കെ.സി പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു. കവി തെങ്ങമം ഗോപകുമാർ എ.പി. ജയനെ സ്വീകരിച്ചു. കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാലക്ക്വേണ്ടി സെക്രട്ടറി ജയകുമാറും സ്വീകരിച്ചു.