26-sob-kr-gopalapilla
കെ. ആർ. ഗോപാലപിള്ള

അയിരൂർ: തേലോംമണ്ണിലിടം കുന്നോക്കാട് വീട്ടിൽ കെ. ആർ. ഗോപാലപിള്ള (റിട്ട. ഗവ. സ്‌കൂൾ ഹെഡ്മാസ്റ്റർ - 95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേതൻ എൻ. എസ്. എസ്. പ്രാദേശിക യൂണിയൻ ട്രഷറർ, അയിരൂർ കരയോഗം പ്രസിഡന്റ്, ഗവ. ഹൈസ്‌കൂൾ അഡൈ്വസറി ബോർഡംഗം, പി. ടി. എ. പ്രസിഡന്റ്, ഹിന്ദുമത മഹാമണ്ഡലം എക്‌സി. കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കെ. വിജയമ്മ (റിട്ട. അദ്ധ്യാപിക എം. റ്റി. എച്ച്. എസ്. അയിരൂർ). മക്കൾ: ജി. ഗോപാലകൃഷ്ണൻ നായർ (ദേവസ്വം ബോർഡ് ), കൃഷ്ണകുമാരി (റിട്ട. എ. ഡി. സി. ബി.), ജി. അനിൽകുമാർ (ബിസിനസ്). മരുമക്കൾ: സുധാകുമാരി (സെക്രട്ടറി, കോ ഓപ്പറേറ്റീവ് ബാങ്ക്), പി. വിക്രമൻപിള്ള (റിട്ട. കെ. എസ്. ഇ. ബി.), ഗീതാകുമാരി (റിട്ട. അദ്ധ്യാപിക, എൻ. എസ്. എസ്. സ്‌കൂൾ).