പന്തളം: നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായുള്ള പൂജവയ്പ്, പന്തളം പാട്ടുപുരക്കാവ് സരസ്വതീ ക്ഷേത്രത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പന്തളം ശിവൻകുട്ടി ,പി ചന്ദ്രശേഖരൻ പിള്ള, എം.കെ ശൈലജൻ നായർ, ആർ.ഗോപിനാഥപിള്ള, മേൽശാന്തി എൻ.സജീവ് ,ആർ ശ്രീകുമാർ ജനാർദ്ദനക്കുറുപ്പ് ,സതീഷ് കുമാർ, കെ.എൻ സുധീഷ് എന്നിവർ പങ്കെടുത്തു.