 
പന്തളം: കേരളാ സാംബവർ സൊസൈറ്റി പന്തളം ശാഖയുടെ നേതൃത്വത്തിൽ നവോത്ഥാന നായകൻ കാവാരിക്കുളം കണ്ഠൻ കുമാരന്റെ 157 മത് ജന്മദിനം കാവാരിക്കുളം സ്മൃതി മണ്ഡപത്തിനു മുന്നിൽ ആചരിച്ചു. ശാഖാ പ്രസിഡന്റ് ബിനുകുമാർ എം.എസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം. പന്തളം നഗരസഭാ അദ്ധ്യക്ഷ ടി.കെ സതി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാംഗം മഞ്ജു വിശ്വനാഥ്, എസ്.അരുൺ,കെ.കെ സുധാകരൻ , പ്രിയരാജ് ഭരതൻ , ഷൈജു എസ്.ഭാസ്‌ക്കർ , പ്രശാന്ത്കുമാർ , രഞ്ജിത്ത്, പൃഥ്വിരാജ് ,രേഖാബിനു ,കാർത്യായനി ഭരതൻ , വത്സലാ രാമചന്ദ്രൻ ,ശശി മാത്തൊനശേരിൽ, ടി.എം എൻ.സഭാ ശിവൽ, കെ .രാജേഷ്, എന്നിവർ സംസാരിച്ചു.