dwarfism
അന്താരാഷ്ട്ര ഡ്വാർഫിസം ബോധവത്കരണ ദിനത്തി​ന് മ ു​ന്നോ​ടി​യാ​യി​ ​ബി​ലീ​വേ​ഴ്‌​സ് ​ച​ർ​ച്ച്‌​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​നടന്ന പാ​ന​ൽ​ ​ച​ർ​ച്ച​ ​

തിരുവല്ല: അന്താരാഷ്ട്ര ഡ്വാർഫിസം ബോധവത്കരണ ദിനത്തിന് മുന്നോടിയായി ബിലീവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. ഒക്ടോബർ 25ന് ആണ് അന്താരാഷ്ട്ര തലത്തിൽ ഡ്വാർഫിസം ബോധവത്കരണദിനമായി ആചരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിൽ ഒന്നായിരുന്നു വിദഗ്ദ്ധരായ നാല്‌ ഡോക്ടർമാർ പങ്കെടുത്ത പാനൽ ചർച്ച.
ബിലീവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം ട്യൂട്ടറും 115 സെന്റീമീറ്റർ ഉയരക്കാരിയുമായ ലിൻ എലിസബത്ത്‌ തോമസ്‌ മോഡറേറ്ററായ ചർച്ചയിൽ ബിലീവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗം മേധാവിയായ ഡോ. കുഞ്ഞമ്മ റോയി , അസ്ഥിരോഗ വിഭാഗം അസോ. പ്രൊഫസർ ഡോ. ജോജി ജോഷ്വാ ഫിലിപ്പോസ്, എൻഡോക്രൈനോളജി വിഭാഗം അസോ. പ്രൊഫസർ ഡോ .അനുലേഖ മേരി ജോൺ, സൈക്യാട്രി വിഭാഗം അസോ. പ്രൊഫസർ ഡോ. സിജോ അലക്‌സ് എന്നിവർ പങ്കെടുത്തു. ഉയരക്കുറവുള്ളവർ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ ശാരീരിക ആരോഗ്യ വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

കുമാരി ലിൻ ബിലീവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളേജിന്റെയും ആശുപത്രിയുടെയും അഭിമാനമാണ്. ശാരീരിക പരിമിതികൾ മൂലം നേരിടേണ്ടിവന്ന പ്രശ്‌നങ്ങളിൽ തളരാതെ ഉറച്ചുനിന്ന്‌ പോരാടിയ ലിന്നിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് സി ബയോ കെമിസ്ട്രിയിൽ ഒന്നാംറാങ്ക്‌ നേടി പാസ്സായ ലിൻ ഇപ്പോൾ ഗവേഷക വിദ്യാർത്ഥിനിയാണ്. ലിന്നിനെപ്പോലെയുള്ളവർ അവരുടെ ജീവിതത്തിലൂടെ മഹത്തായ സന്ദേശമാണ് ദിവ്യാംഗ വിഭാഗത്തിലുള്ളവർക്ക്‌ നൽകുന്നത്.

റവ.ഫാ. സിജോ പന്തപ്പള്ളിൽ,

മാനേജർ,

ബിലീവേഴ്‌സ് ചർച്ച്‌ ആശുപത്രി