 
മലയാലപ്പുഴ : കോൺഗ്രസ് നേതാവ് മലയാലപ്പുഴ ഗോപാലകൃഷ്ണന്റെ 14-ാം ചരമവാർഷികവും അന്തരിച്ച ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായിരുന്ന ബിജു കിള്ളത്തിന്റെ അനുശോചന സമ്മേളനവും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ വിവിധ പരിപാടികളോടെ നടത്തി. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം എലിസബത്ത് അബു, പ്രമോദ് താന്നിമൂട്ടിൽ, എം.സി ഗോപാലകൃഷ്ണപിള്ള, ദിലീപ് കുമാർ പൊതീപ്പാട്,ശശി പാറയിൽ, മുരളി പെരുമ്പട്ടേത്ത്, പ്രശാന്ത് മലയാലപ്പുഴ, പോഷക സംഘടനാ ഭാരവാഹികളെയ രാഹുൽ മുണ്ടക്കൽ, ഫെബിൻ ജയിംസ് എന്നിവർ പ്രസംഗിച്ചു.