തിരുവല്ല :ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജേഖരനെതിരെ കള്ളക്കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ യുവമോ൪ച്ച കരിദിനം ആചരിച്ചു.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ.നിതീഷ് ഉദ്ഘാടനം ചെയ്തു. മനു കറ്റോട് അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു വിജയൻ,നിതിൻ മോടിയിൽ, അമൽ സാബു, രാജീവ് കെ.ആർ എന്നിവർ പ്രസംഗിച്ചു.