പത്തനംതിട്ട : ളാഹ ആദിവാസി കോളനിയ്ക്ക് സമീപം അമ്പത്തിരണ്ടുകാരിയെ ബൈക്ക് യാത്രക്കാരായ രണ്ട് പേർ പീഡിപ്പിക്കാൻ ശ്രമിച്ചു. അടിച്ചിപ്പുഴ ആശാൻ പറമ്പിൽ ജിൻസൺ (30), അടിച്ചിപ്പുഴ സജീവ് (47) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 10ന് ആണ് സംഭവം. അടിച്ചിപ്പുഴയിൽ നിന്ന് ബൈക്കിൽ അട്ടത്തോട്ടിലെ മരണവീട്ടിലേക്ക് പോയ പ്രതികൾ വെള്ളം കുടിക്കാനെന്ന വ്യാജേനയാണ് പരാതിക്കാരിയുടെ വീട്ടിലെത്തിയത്. വെള്ളം എടുക്കാൻ അകത്തേക്കു പോയ വീട്ടമ്മയെ പ്രതികൾ അക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പെരുനാട് എസ്.ഐയും സംഘവും അട്ടത്തോട്ടിൽ വെച്ച് പ്രതികളെ അറസ്റ്റു ചെയ്തു. വീട്ടമ്മയുടെ വസ്ത്രങ്ങൾ പ്രതികൾ വലിച്ചുകീറി.ഇരുവരെയും റിമാൻഡു ചെയ്തു.