തിരുവല്ല: ദളിതർക്ക് നേരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ദളിത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് വി.ടി. പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി.സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. റെജി തർക്കോലിൽ, തോമസ് പി.വർഗീസ്, ശ്രീജിത്ത് മുത്തൂർ, വി.കെ.മധു, എ.ജി.ജയദേവൻ, റെജി മടയിൽ, രാമചന്ദ്രൻ നീലങ്കേരിൽ, പ്രഹ്ലാദൻ എന്നിവർ പ്രസംഗിച്ചു.