dyfi-state-youth

പത്തനംതിട്ട: നഗരസഭ ഭരണ സമിതിയുടെ നയങ്ങൾക്കെതിരെയും അന്താരാഷ്ട്ര സ്‌റ്റേഡിയം യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് ഡി.വൈ.എഫ്‌.ഐ നേതൃത്വത്തിൽ നഗരസഭ പ്രദേശത്ത് 150 കേന്ദ്രങ്ങളിൽ യുവജന സംഗമം സംഘടിപ്പിക്കും. 'വി വാൺട് സ്റ്റേഡിയം, വി വാൺട് പ്രോഗ്രസ് എന്ന മുദ്രാവാക്യം ഉയർത്തി വൈകിട്ട് നാല് മുതൽ അഞ്ചുവരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കായികതാരങ്ങളും ഈ മേഖലയിലെ പ്രമുഖരും പങ്കെടുക്കും. ചൊവ്വാഴ്ച നഗരസഭ ഓഫീസിന് മുന്നിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.