 
തിരുവല്ല: ചൂണ്ടയിടാൻ പോയ യുവാവിനെ വീടിന് സമീപത്തെ തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം പൊടിയാടി മടത്താശ്ശേരിൽ പരേതനായ കെ.എ.തോമസിന്റെ മകൻ ടോണി തോമസ് (29) ആണ് മരിച്ചത്. ശനിയാഴ്ച വീട്ടിൽ നിന്ന് പോയ ടോണിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊടിയാടി ബാലാശ്രമത്തിന് സമീപത്തെ തോട്ടിൽ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. ചുഴലി രോഗം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൊവിഡ് പരിശോധനയ്ക്കായി മൃതദേഹം മാറ്റി. സംസ്ക്കാരം പിന്നീട്. മാതാവ്: മറിയാമ്മ തോമസ്. സഹോദരങ്ങൾ: ലിജു, ലിറ്റി, ലിൻസൺ, ലിജി, ടീന.