അടൂർ: സി.പി.ഐ കടമ്പനാട് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു. നെല്ലിമുകൾ വെള്ളിശ്ശേരിൽ വി.ജി.ചന്ദ്രശേഖരപിള്ള (83) നിര്യാതനായി.സി.പി.ഐ നേതാവ് കെ. ചെല്ലപ്പൻ പിള്ളയുടെ സഹോദരനാണ്. വി.ജി ചന്ദ്രശേഖരപിള്ളയുടെ നിര്യാണത്തിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ, ചിറ്റയം ഗോപകുമാർ എം.എൽ എ, മുണ്ടപ്പള്ളി തോമസ്, ഡി. സജി. ടി.മുരുകേഷ്,, അരുൺ കെ.എസ്.മണ്ണടി,ഏഴംകുളം നൗഷാദ്, എസ്.രാധാകൃഷ്ണൻ, ആർ.രാജേന്ദ്രൻ പിള്ള, റ്റി.ആർ.ബിജു., പി.മോഹനൻ നായർ എന്നിവർ അനുശോചിച്ചു.