anish
പ്രതി അനീഷ്‌കുമാർ

മല്ലപ്പള്ളി : വാക്കുതർക്കത്തെ തുടർന്ന് പിതാവിനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. ടാപ്പിംഗ് തൊഴിലാളിയായ പരിയാരം ഇരട്ടകാലായിൽ അനീഷ്‌കുമാർ (40) ആണ് പിടിയിലായത്. ഇയാളുടെ അയൽവാസികളായ ഇരട്ടക്കാലായിൽ രവി (65), മകൻ സിജിൻ (36) എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കീഴ്വായ്പ്പൂര് ഇൻസ്‌പെക്ടർ സി.ടി. സഞ്ജയ്, എസ്.ഐമാരായ കുരുവിള ജോർജ്ജ്, കെ.എസ്. മധു, എ.എസ്.ഐ സദാശിവൻ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.