 
തിരുവല്ല: കിഴക്കൻമുത്തൂർ കൊട്ടാരത്തിൽ പരേതനായ പി. പി. വർഗീസിന്റെ ഭാര്യ റേച്ചൽ വർഗീസ് (കുഞ്ഞമ്മ - 96, റിട്ട. ഹെഡ്മിസ്ട്രസ്, ചുമത്ര ഗവ. യു. പി. സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ. മക്കൾ: ലാലി, ലൈല, ലാൽജി വർഗീസ് (തിരുവല്ല ലാൽജി പ്രിന്റേഴ്‌സ് & അഡ്വർടൈസേഴ്‌സ് മാനേജിംഗ് ഡയറക്ടർ, കേരളാ അഡ്വർടൈസിംഗ് അസോസിയേഷൻ ചെയർമാനും തിരുവല്ലാ മർച്ചന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്). മരുമക്കൾ: ചാക്കോ ചാക്കോ (പ്രിൻസിപ്പൽ, സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റിയൂട്ട് കോയമ്പത്തൂർ, മൈക്കിൾ വർഗീസ് (വാഴക്കൂട്ടത്തിൽ ജെ. പി. നഗർ, കുറ്റപ്പുഴ), ആലീസ്, തേക്കനാൽ മല്ലപ്പള്ളി.