ksrtc
അടൂർ കെ. എസ്. ആർ. ടി. സി ജീവനക്കാർക്കും യാത്രക്കാർക്കുമുള്ള ഹോമിയോ പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം ഡി. എം. ഒ ഡോ. ബിജു നിർവ്വഹിക്കുന്നു.

അടൂർ : കെ. എസ്. ആർ. ടി. സി അടൂർ ഡിപ്പോയിലെ ജീവകാരുണ്യ സംഘടനയായ 'കരുണ'ചാരിറ്റി ഗ്രൂപ്പും, ജില്ലാ ഹോമിയോ വകുപ്പും ചേർന്ന് അടൂർ യൂണിറ്റിലെ ജീവനക്കാർക്കും യാത്രക്കാർക്കും കൊവിഡ് പ്രതിരോധമരുന്നായ ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണം ചെയ്തു. ജീവനക്കാർക്കായി 2000 മാസ്കും 25ലിറ്റർ സാനിറ്റൈസറും പാറക്കൂട്ടം അമ്പനാട് പാരഡൈസ് ഗ്രൂപ്പ്‌ സംഭവനയായി നൽകി. കരുണ പ്രസിഡന്റ് ടി. ആർ. ബിജു അദ്ധ്യക്ഷത വഹിച്ചു. സിനിമ സംവിധായകനും ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുമായ ഡോ :ബിജു, എ. ടി. ഒയ്ക്ക് പ്രതിരോധ മരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. സുരക്ഷാ വസ്തുക്കൾ അമ്പനാട് പാരഡൈസ് ഗ്രൂപ്പ്‌ ചെയർമാൻ സൈമൺ അലക്സാണ്ടർ മുതലാളി കരുണ പ്രസിഡന്റിന് കൈമാറി. കരുണ ജനറൽ സെക്രട്ടറി മേലൂട് അഭിലാഷ്,അനീഷ് ബി മാത്യു, സുനീഷ് കുമാർ, രാജേഷ് തെങ്ങമം, എന്നിവർ പ്രസംഗിച്ചു,, എം ജി സുരേഷ്, ബി.അച്ചൻകുഞ്ഞ്, ബി. രാജേഷ്, ഹരിദാസ്, കാർത്തികേയൻ, ജെ.രാജേഷ് കുമാർ, കെ.ബൈജു, എൻ.രാജി, ജെ ആർ കെ പിള്ള, ഉമ്മൻ സി ജോൺ,ടി.ടി ഹരി, ജയേഷ് കുമാർ, ഷിബു ജോർജ്, വിനീഷ്, അഭിലാഷ് രാജ് എന്നിവർ മരുന്ന് വിതരണത്തിന് നേതൃത്വം നൽകി..