അടൂർ : എം. സി റോഡിൽ മിത്രപുരം കസ്തൂർബാ ഗാന്ധിഭവന് മുന്നിൽ പൈപ്പുപൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരുമാസത്തിലേറെയായി. നാട്ടുകാർ നിരവധി തവണ വാട്ടർ അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല. പൊട്ടിയ ഭാഗത്തും പരിസരത്തുമായി വെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് റോഡ് തകരുന്നതിന് കാരണമാകുന്നു. സമീപത്തെ വീടുകളിൽ വെള്ളം കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. പരിഹാരം കാണണെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.