കോന്നി : പ്രാദേശിക വികസനത്തിന്റെ മുഖമുദ്ര യാണ് കോന്നി ഗ്രാമപഞ്ചായത്തെന്ന് പ്രസിഡന്റ് എം.രജനി അവകാശപ്പെട്ടു. പശ്ചാത്തല സൗകര്യം,കൃഷി,തൊഴിലുറപ്പ്, ഭവന നിർമ്മാണം,ആരോഗ്യം,വിദ്യാഭ്യാസം, മാലിന്യ സംസ്കരണം,പട്ടികജാതി വികസനം എന്നിവയ്ക്കെല്ലാം മുന്തിയ പരിഗണന നൽകി.18 വാർഡുകളിലായാണ് കോന്നി പഞ്ചായത്ത് വ്യാപിച്ചു കിടക്കുന്നത്.യു.ഡി.എഫാണ് ഭരണം നടത്തുന്നത്.
പ്രധാന നേട്ടങ്ങൾ.....
കൃഷിഭവന് സ്വന്തം സ്ഥലം ലഭ്യമാക്കി കെട്ടിടം പണിയാൻ തുടങ്ങി.
കോന്നി ബ്രാന്റഡ് മാങ്കോസ്റ്റീൻ പഴം കോന്നി ക്വീൻ എന്ന പേരിൽ വിപണനം നടത്തുന്നു.
നെൽക്കൃഷിക്ക് ട്രാക്ടർ വാങ്ങി നൽകി.
എല്ലാ വീടുകളിലും പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു.
മുട്ട ഗ്രാമം പദ്ധതിയിൽ മുട്ടകോഴികളെ വിതരണം ചെയ്തു.
തൊഴിലുറപ്പിൽ 13.21 കോടി രൂപയുടെ പദ്ധതി നടപ്പാക്കി.
ഗ്രാമീണ റോഡുകൾ നവീകരിച്ചു.
47 ഭവനങ്ങൾ പൂർത്തീകരിച്ചു നൽകി.
665 ഭവനങ്ങൾ പുനരുദ്ധാരണം ചെയ്ത് വാസയോഗ്യമാക്കി.
സൗജന്യമായി ലഭിച്ച 50 സെന്റിൽ ലൈഫ് ഭവന പദ്ധതിയിൽ ഫ്ളാറ്റ് സമുച്ചയ നിർമ്മാണത്തിന് നടപടി.
ലൈഫ് ഭവന പദ്ധതിയിലൂടെ 38വീടുകൾ പൂർത്തീകരിച്ചു.
പട്ടികജാതി വികസനത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൈക്കിളും പഠനോപകരണങ്ങളും വയോജനങ്ങൾക്ക് കട്ടിലും വീടുകൾ നവീകരണവും ജലസംഭരണിയും വൈദ്യുതിയും ലഭ്യമാക്കി.
ആയൂർവേദ,ഹോമിയോ ആശുപത്രികൾ നവീകരിച്ചു.
പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.
നാല് പൊതുവിദ്യാലയങ്ങൾ വികസിപ്പിച്ചു.
ഭിന്നശേഷി കുട്ടികളുടെ പഠന മികവ് ഉയർത്തുന്നതിനും പരിപാലിക്കുന്നതിനും പദ്ധതി തയാറാക്കി.
മാലിന്യ നിർമ്മാർജ്ജനത്തിന് ശുചിത്വ പദവി ലഭിച്ചു.
കോന്നി ബ്രാന്റഡ് കർഷക മിത്രം വളം വിപണിയിൽ എത്തിച്ചു.
വിദ്യാലയങ്ങളിലും പൊതുസ്ഥലത്തും എയ്റോബിക് യൂണിറ്റുകൾ സ്ഥാപിച്ചു.
അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി,നാരായണപുരം മാർക്കറ്റിൽ എം.സി.എഫ്,ശുചിമുറി സൗകര്യം തുടങ്ങിയവ നടപ്പാക്കി.
ഫ്രണ്ട് ഓഫീസ് സംവിധാനം ആധുനിക വത്കരിച്ചു.
കോന്നി ടൗണിൽ കാമറകൾ സ്ഥാപിച്ചു.
ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും സ്ഥാപിച്ചു.
ഗംഗാ കുടിവെള്ള പദ്ധതി നടപ്പാക്കി.
ബഡ്സ് സ്കൂളിന് 28 ലക്ഷം.
കമ്മ്യൂണിറ്റി ഹാളിന് നാല് 4ലക്ഷം.
ജലനിധി രണ്ടാം ഘട്ടത്തിന് 25ലക്ഷം.
കോന്നി ഗവ.എൽ പി.സ്കൂളിന് 30ലക്ഷം.
ശാസ്ത്ര ലാബിന് 7ലക്ഷം.
ടൗൺഹാളിന് 42 ലക്ഷം.
വെട്ടം പദ്ധതി പഞ്ചായത്ത് വിഹിതം 15ലക്ഷം.
500 പേർക്ക് ഇരിക്കാവുന്ന ടൗൺ ഹാൾ നിർമ്മിച്ചു.
എം.രജനി (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
നഗര സ്വഭാവമുള്ള പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഭരണ സമിതി പ്രാധാന്യം നൽകിയത്. സമസ്ത മേഖലയിലും വികസന കുതിച്ചുചാട്ടമുണ്ടായി. എല്ലാ വയോജനങ്ങൾക്കും പെൻഷൻ അനുവദിച്ചു. പട്ടികജാതി മേഖലയിൽ മുഴുവൻ തുകയും വിനിയോഗിച്ചു.
ബിജി.കെ.വർഗീസ് (സി.പി.എം മെമ്പർ )
കഴിഞ്ഞ അഞ്ച് വർഷവും ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടായത്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയും നടപ്പാക്കിയില്ല.ആധുനിക മത്സ്യമാർക്കറ്റിൽ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ പദ്ധതിയില്ല. ഓഫീസുകൾ ഒഴിപ്പിച്ചതല്ലാതെ ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിച്ചില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോയിക്ക് ഏറ്റെടുത്ത സ്ഥലം വിട്ടുകിയില്ല. നാരായണപുരം മാർക്കറ്റിന്റെ അവസ്ഥ ശോചനീയമാണ്.ഓപ്പൺ സ്റ്റേജും പൊതു ശ്മശാനവും യാഥാർത്ഥ്യമാക്കിയില്ല.കുടിവെള്ള വിതരണം കാര്യക്ഷമമല്ല.അന്തിമയങ്ങിയാൽ കോന്നിയുടെ ഗ്രാമങ്ങൾ ഇരുട്ടിലാണ്.