roslin
ആയുർവേദ ആശുപത്രി ഒ.പി ബ്ലോക്ക് നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് നിർവഹിക്കുന്നു

പത്തനംതിട്ട: നഗരസഭയുടെ കീഴിൽ അഴൂരിലുള്ള ആയുർവേദ ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമ്മിക്കുന്നു. പുതിയ കെട്ടിടം പണിയുന്നതോടെ പഴയ കെട്ടിടം കിടത്തിച്ചികിത്സക്ക് പ്രയോജനപ്പെടും. നഗരസഭയുടെ പദ്ധതി വിഹിതമായ 33 ലക്ഷം രൂപ ചെലവഴിച്ച് 1600 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം പണിയുന്നത്. പരിശോധനാ മുറി, ഫാർമസി, രോഗികൾക്ക് വിശ്രമമുറി എന്നിവ ഉണ്ടാകും.നിർമ്മാണ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ റോസ്ലിൻ സന്തോഷ് നിർവഹിച്ചു.വൈസ് ചെയർമാൻ എ.സഗീർ അദ്ധ്യക്ഷത വഹിച്ചു.മുൻ ചെയർമാൻ പി.മോഹൻരാജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ജാസിം കുട്ടി, സിന്ധു അനിൽ,കൗൺസിലർമാരായ സസ്യ സജീവ്, റോഷൻ നായർ ,ദീപു ഉമ്മൻ, അംബിക വേണു, സജിനി മോഹൻ, ഡോ.വാഹിദ റഹ്മാൻ, റനീസ് മുഹമ്മദ്, അഖിൽ അഴൂർ, ആശ പ്രവർത്തക സജിദ എന്നിവർ സംസാരിച്ചു.