 
പത്തനംതിട്ട :കേരളകോൺഗ്രസ് ജോസ് കെ മാണി വിഭാഗംനേതാവ് ആനി സജികോൺഗ്രസിൽ ചേർന്നു . ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് അംഗത്വം നൽകി , വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ , യുഡിഎഫ് ജില്ല ചെയർമാൻ എ ഷംസുദീൻ , കെ.ജാസിംകുട്ടി , എ.ഫറൂഖ് എന്നിവർ പ്രസംഗിച്ചു .പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക്‌ബോർഡ് അംഗവും ,നന്നുവക്കാട് വൈ എം സി എ സെക്രട്ടറിയുമാണ് ആനി സജി.വനിതകോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം , വൈ.എം.സി എ സംസ്ഥാന വിമൻസ് ഫോറം സെക്രട്ടറി , നന്നുവക്കാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.