 
ചെങ്ങന്നൂർ: പുതുതായി പണികഴിപ്പിച്ച ആലപ്പുഴ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്റർ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. എ.എം ആരീഫ് എം.പി, ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വാർഡ് കൗൺസിലർ എ.എം നൗഫൽ, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, അഡീഷണൽ എസ്.പി എൻ.രാജൻ തുടങ്ങിയവർ പങ്കടുത്തു. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്ര വീഡിയോ കോൺഫറൻസിലൂടെ സ്വാഗതവും, ആലപ്പുഴ ഡി.വൈ.എസ്.പി എൻ.ആർ ജയരാജ് നന്ദിയും പറഞ്ഞു.
ആലപ്പുഴ ഡി.എച്ച്.ക്യൂവിന് സമിപമാണ് പൊലീസ് ട്രെയിനിംഗ് സെന്റർ മന്ദിരം.
90 ലക്ഷം രൂപ ചെലവിലായിരുന്നു നിർമ്മാണം.