navarathri
എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിൽ തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ആദ്യാക്ഷരം കുറിപ്പിക്കുന്നു

തിരുവല്ല: വിജയദശമി നാളിൽ നൂറുകണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം നുകർന്നു. വിവിധ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ഭവനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിദ്യാരംഭ ചടങ്ങുകൾ. എസ്.എൻ.ഡി.പി യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിൽ തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയുടെ കാർമ്മികത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തി. ശാഖാ പ്രസിഡന്റ് ഡി.സുദീഷ്, സെക്രട്ടറി വി.എസ്.സുബി, മേൽശാന്തി അനീഷ് കുളങ്ങര എന്നിവർ നേതൃത്വം നൽകി.

തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നവരാത്രി പൂജയും വിദ്യാരംഭവും നടത്തി. സ്വാമി വീതസ്പൃഹാനന്ദ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. സ്വാമി നിർവിണ്ണാനന്ദ വാഹനപൂജയും അനുഗ്രഹ പ്രഭാഷണവും നടത്തി. പെരിങ്ങര യമ്മർകുളങ്ങര ഗണപതി ക്ഷേത്രത്തിൽ വിജയദശമി ചടങ്ങുകൾക്ക് മേൽശാന്തി നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് അരുൺകുമാർ, സെക്രട്ടറി ഒ.സി. മധു എന്നിവർ നേതൃത്വം നൽകി.

മണിപ്പുഴ ഭഗവതീ ക്ഷേത്രത്തിൽ മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സരസ്വതി പൂജയും പൂജയെടുപ്പും നടന്നു. ദേവസ്വം സെക്രട്ടറി അഡ്വ.അനിൽകുമാർ, ക്ഷേത്ര കഴകം അജിത്ത് ജനാർദ്ധൻ എന്നിവർ നേതൃത്വം നൽകി.

കടപ്ര മഹാലക്ഷ്‍മി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് എൻ.എസ്.എസ് താന്ത്രിക വിദ്യാപീഠം ഉപ ആചാര്യൻ ഡോ.അരുൺ ഭാസ്‌ക്കർ നേതൃത്വം നൽകി.